ആശാൻ ഒരായിരം പിറന്നാൾ ആശംസകൾ..
ആശാൻ ഒരായിരം പിറന്നാൾ ആശംസകൾ..
ഒരിടത്ത് ഒരു രാജ്യം ഉണ്ടായിരുന്നു.ഒരു ദിവസം ഈ രാജ്യം എട്ടായി അങ്ങ് വിഭാഗിച്ചു. അന്ന് മുതൽ ഈ എട്ടു രാജ്യങ്ങളും ഒരു സിംഹാസനത്തിന് വേണ്ടി മോഹിച്ചു. ആ സിംഹസാനത്തിന്റെ പേര് ഇന്ത്യൻ സൂപ്പർ ലീഗ് എന്നായിരുന്നു.
പല ടീമുകളും ആ സിംഹാസനം സ്വന്തമാക്കി. എന്നാൽ ഒരു ജനതയുണ്ടായിരുന്നു. തങ്ങളുടെ രാജാവും പോരാളികളും എന്നും വീണപോകുന്നത് കണ്ട് നിരാശപെട്ട ഒരു ജനത. ആ ജനതക്ക് മഞ്ഞപ്പട എന്നാ നാമകരണം ചെയ്യപ്പെട്ടു.ആ രാജ്യത്തിന്റെ പേര് കേരള ബ്ലാസ്റ്റേഴ്‌സ് എന്നായിരുന്നു അത്രെ.
പ്രഥമ സീസണിൽ രാജ്യത്തിന്റെ രാജാവായി ഡേവിഡ് ജെയിംസ് എന്നാ ഒരു ഇംഗ്ലീഷ് കാരനെത്തി.സിംഹാസനത്തിന് വേണ്ടിയുള്ള യുദ്ധങ്ങളിൽ അവസാന പോരാട്ടത്തിൽ എ ടി കെ യോട് തോൽവി.പിന്നീട് അങ്ങോട്ട് രാജാക്കന്മാർ പലത് വന്നു .ഒടുവിൽ കോപ്പലാശൻ എന്ന് രാജാവ് മഞ്ഞപ്പട എന്നാ ജനതയുടെ ആഗ്രഹം സഫലീകരിക്കുമെന്ന് കരുതിയെങ്കിലും വീണ്ടും അവസാന അങ്കത്തിൽ വീണു.
വർഷങ്ങൾ കടന്നു പോയി. സിംഹാസനത്തിന് വേണ്ടി ഒന്ന് പോരാടാൻ പോലും കഴിയാതെ പല രാജാക്കന്മാരും പോരാളികളും തങ്ങളുടെ കുപ്പായം അഴിച്ചു. ഇതിനടയിൽ സിംഹാസനത്തിന് വേണ്ടി മത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 11 നായി.
2021 ജൂൺ 17,കേരള ബ്ലാസ്റ്റേഴ്‌സ് എന്നാ രാജ്യത്തിന്റെ 12 മത്തെ രാജാവായി ഇവാൻ വുകമനോവിച് എന്നാ സെർബിയക്കാരനെ പട്ടാഭിഷേകം ചെയ്തു.സിംഹസാനത്തിന് വേണ്ടിയുള്ള ആദ്യ യുദ്ധത്തിൽ തന്നെ പരാജയം രുചിച്ചു കൊണ്ട് അയാൾ തുടങ്ങി. പരാജയം വിജയത്തിന്റെ ചവിട്ട് പടിയാണലോ.
അതെ, പിന്നീട് അങ്ങോട്ട് തോൽവി അറിയാതെ പത്തു മത്സരങ്ങൾ. എതിരാളികളുടെ വല നിറയെ ഗോളുകൾ.തങ്ങളുടെ പോസ്റ്റിലേക്ക് ഒരു ഗോൾ പോലും എതിരാളികളെ കൊണ്ട് നിറ ഒഴിക്കാത്ത ആറോളും മത്സരങ്ങൾ.ഇവാൻ തന്റെ പോരാളികൾ കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് എന്നാ സിംഹാസനത്തിലേക്കുള്ള യാത്ര പൂർത്തിയാക്കുമെന്ന് കരുതിയാ നിമിഷമായിരുന്നു അത് സംഭവിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സ് എന്നാ രാജ്യത്ത് കോവിഡ് എന്നാ മഹാമാരി പടർന്നു പിടിക്കുന്നു. അടുത്ത ദിവസം യുദ്ധ കളത്തിൽ രാജാവിന് എത്ര പോരാളികൾ ഉണ്ടാക്കുമെന്ന് പോലും അറിയാത്ത അവസ്ഥ. പക്ഷെ മഞ്ഞപ്പട എന്നാ ജനത കൊടുത്ത ഊർജം തങ്ങളിലേക്ക് ആവാഹിച്ച അവർ ഓരോ ഓരോ പടികളായി മുന്നോട്ട്.
ഒടുവിൽ ഒരു പടി അകലെ ഇന്ത്യൻ സൂപ്പർ ലീഗ് എന്നാ ആ സിംഹാസനം,.പക്ഷെ ഒരിക്കൽ കൂടി അവസാന അങ്കത്തിൽ പരാജയം.എന്നാൽ ഒരു വർഷവും കഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്‌സ് എന്നാ രാജ്യത്തെ വിട്ട് പോകുന്ന രാജാക്കന്മാരെ പോലെ അയാൾ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സിനോട് യാത്ര പറഞ്ഞില്ല.
മഞ്ഞപ്പടാ എന്നാ ജനത അയാളെ അതിയായി സ്നേഹിച്ചിരുന്നു.അയാൾക്ക് തിരിച്ചും ആ ജനതയോട് കളങ്കമില്ലാത്ത സ്നേഹം തന്നെയായിരുന്നു. സിംഹസാനത്തിന് വേണ്ടിയുള്ള പോരാട്ടം അവസാനിച്ചപ്പോൾ അയാളിലെ രാജ്യ സ്നേഹം വർദ്ധിച്ചു.
രാജ്യം ഭരിക്കാൻ വന്നവൻ ആ ജനതയിൽ ഒരാളായി. ആ ജനതയുടെ ഓരോ ആഘോഷത്തിലും അയാൾ പങ്കാളിയായി. സന്തോഷ് ട്രോഫി മത്സരങ്ങൾ താൻ കണ്ടിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയത് ഇതിന് ഏറ്റവും വലിയ തെളിവ് ആണ്. രാജ്യത്തോട് ഒപ്പമുള്ള അയാളുടെ യാത്ര ഒരു ആണ്ടു കഴിഞ്ഞു മുന്നോട്ട് പോകുകയാണ്.
തന്നെ വിട്ട് പോയ പോരാളികൾക്ക് വേണ്ടിയുള്ള പകരക്കാരെ തേടുകയാണ് അയാൾ ഇപ്പോൾ. ഒരിക്കൽ കൂടി ആ സിംഹസാനം മോഹിച്ചു കൊണ്ട് കളത്തിലേക്ക് ഇറങ്ങുമ്പോൾ ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും വിശ്വാസമുണ്ട്. ഈ തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് എന്നാ ആ സിംഹാസനം സ്വന്തമാക്കുമെന്ന്. ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്ന ഞങ്ങളുടെ പ്രിയപ്പെട്ട ആശാൻ ഒരായിരം പിറന്നാൾ ആശംസകൾ.